മനാമ: വിമാനങ്ങൾ സർവിസ് ചെയ്യുന്നതിൽ നിർണായക നേട്ടം കൈവരിച്ച് ഗൾഫ് എയർ സാേങ്കതിക വിദഗ്ധർ. ബോയിങ് 787-9 ഡ്രീംലൈനർ വിമാനത്തിെൻറ 'സി ചെക്'അറ്റകുറ്റപ്പണി വിജയകരമായി പുർത്തിയാക്കിയതായി ഗൾഫ് എയർ അറിയിച്ചു. അറ്റക്കുറ്റപ്പണിയിൽ പങ്കാളികളായ സാേങ്കതിക വിദഗ്ധരിൽ 90 ശതമാനവും ബഹ്റൈനികളാണ് എന്നതാണ് ഇൗ നേട്ടത്തിെൻറ പ്രത്യേകത.നിശ്ചിത കാലയളവിൽ വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്.
20-24 മാസത്തിൽ നടത്തുന്ന പരിശോധനയാണ് 'സി ചെക്.'ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽ പ്രത്യേകം സജ്ജമാക്കിയ ഗാരേജിലാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം എയർബസ് എ 320 നിയോ വിമാനത്തിെൻറ അറ്റകുറ്റപ്പണിയും വിജയകരമായി നടത്തിയിരുന്നു. രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ച സാേങ്കതിക വിദഗ്ധരെ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ക്യാപ്റ്റൻ വലീദ് അബ്ദുൽ ഹമീദ് അൽ അലാവി അഭിനന്ദിച്ചു. ഗൾഫ് എയർ സാേങ്കതിക വിദഗ്ധരുടെ കാര്യശേഷിയുടെ തെളിവാണിത്. വ്യോമയാന മന്ത്രാലയം നൽകുന്ന പിന്തുണക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.