ന്യൂ ഹൊറൈസൺ സ്കൂളിൽ ‘പിങ്ക് ഡ്രൈവ്’ ബോധവത്കരണ റാലിയിൽനിന്ന്
മനാമ: ന്യൂ ഹൊറൈസൺ സ്കൂളിന്റെ സിഞ്ചിലെയും സെഗയയിലെയും ക്യാമ്പസുകളിൽ ബ്രസ്റ്റ് ക്യാൻസർ ബോധവത്കരണത്തിനും കരുണയുടെയും ഐക്യദാർഢ്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി ‘പിങ്ക് ഡ്രൈവ് ആൻഡ് അവേർനെസ് റാലി’ സംഘടിപ്പിച്ചു. വിദ്യാർഥികളിൽ സഹാനുഭൂതി, സാമൂഹിക ഉത്തരവാദിത്തം എന്നിവ വളർത്തി പ്രതീക്ഷയും പിന്തുണയുടെയും സന്ദേശം നൽകുക എന്ന ലക്ഷ്യത്തിലാണിത്. ബ്രസ്റ്റ് ക്യാൻസർ ബോധവത്കരണത്തിന്റെ പ്രാധാന്യത്തെ ആസ്പദമാക്കിയ ചിന്തോദ്ദീപകമായ അസംബ്ലിയോടെയാണ് ദിവസം ആരംഭിച്ചത്. ശേഷം പ്രിൻസിപ്പൽ വന്ദന സതീഷ്, ജൂനിയർ പ്രിൻസിപ്പൽ നിർമല ആഞ്ചലോസ്, പി.ടി.എ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഹെഡ് ബോയ്, ഹെഡ് ഗേൾ എന്നിവർക്ക് ബാനർ ഫ്ലാഗുകൾ കൈമാറി റാലിക്ക് തുടക്കം കുറിച്ചു.
പ്രത്യേക ആകർഷണമായി ചില വിദ്യാർഥികൾ ചികിത്സയിൽ കഴിയുന്ന ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്യുന്ന ഹെയർ ഡൊണേഷനിൽ പങ്കെടുത്തു. സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ് നേതൃത്വം നൽകിയ എല്ലാവരെയും അഭിനന്ദിച്ചു. സമൂഹ ബോധവത്കരണ പ്രവർത്തനങ്ങളിൽ പി.ടി.എ അംഗങ്ങളുടെ സജീവ പങ്കാളിത്തത്തെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.