മനാമ: അമേരിക്കൻ ബഹ്രാഷ്ട്ര മരുന്ന് നിർമാണ കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോ എൻടെക്കും ചേർന്ന് വികസിപ്പിച്ച കോവിഡ് -19 വാക്സിന് ബഹ്റൈൻ അനുമതി നൽകി. ഇതോടെ, ബ്രിട്ടന് പിന്നാലെ ഇൗ കോവിഡ് വാക്സിന് അനുമതി നൽകുന്ന രണ്ടാമത്തെ രാജ്യമായി ബഹ്റൈൻ.
വിവിധ തലങ്ങളിലെ പരിശോധനക്ക് ശേഷമാണ് നാഷണൽ ഹെൽത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) വാക്സിന് അനുമതി നൽകിയത്. നവംബറിൽ സിനോഫാം വാക്സിന് ബഹ്റൈൻ അനുമതി നൽകിയിരുന്നു. കോവിഡ് പ്രതിരോധ രംഗത്ത് മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കാണ് ഇൗ വാക്സിൻ നൽകി വരുന്നത്.
കോവിഡ് പ്രതിരോധത്തിന് ബഹ്റൈൻ സ്വീകരിക്കുന്ന നടപടികളിൽ നിർണായക ചുവടുവെപ്പാണ് ഫൈസർ/ബയോ എൻടെക്ക് വാക്സിന് നൽകിയ അനുമതിയെന്ന് എൻ.എച്ച്.ആർ.എ സി.ഇ.ഒ ഡോ. മർയം അൽ ജാലഹ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.