ബഹ്​റൈനിൽ വിവിധ സ്ഥലങ്ങളിൽ പെരുന്നാൾ നമസ്​ക്കാരം നടന്നു

മനാമ: രാജ്യത്ത്​ വിവിധ സ്ഥലങ്ങളിൽ ബലിപ്പെരുന്നാൾ നമസ്​ക്കാരം നടന്നു. ഒൗഖാഫി​​​െൻറ നേതൃത്വത്തിൽ വിവിധ കേന്ദ് രങ്ങളിൽ ഇൗദ്​ഗാഹുകളും നടന്നു. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ അൽ സാകിർ കൊട്ടാരത്തിലെ മസ്​ജിദിൽ ബലി പെരുന്നാൾ നമ സ്​ക്കാരം നിർവഹിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ, മുതിർന്ന ര ാജകുടുംബാംഗങ്ങൾ, ബഹ്​റൈൻ ഡിഫൻസ്​ ഫോഴ്​സ്​ മുതിർന്ന അംഗങ്ങൾ, ആഭ്യന്തര വകുപ്പ്​, നാഷനൽ ഗാർഡ്​ പ്രധാനപ്പെട്ട ഒാഫീസർമാർ എന്നിവരും നമസ്​ക്കാരത്തിൽ പ​െങ്കടുത്തു. നമസ്​ക്കാരത്തി​​​െൻറ ഭാഗമായി ഇൗദ്​ അൽ അദ്​ഹയുടെ മഹത്തായ ആദർശത്തി​​​െൻറ അടയാളപ്പെടുത്തലുകളെക്കുറിച്ച്​ ഇമാം എടുത്തുപറഞ്ഞു.

ഹമദ്​ രാജാവി​​​െൻറ പരിരക്ഷക്കും അദ്ദേഹത്തി​​​െൻറ നേതൃത്വത്തിൻകീഴിൽ രാജ്യം വിജയകരമായി നയിക്ക​െപ്പടുന്നതിനുമായി പ്രാർഥിച്ചു. ഹമദ്​ രാജാവി​​​െൻറ നേതൃത്വത്തിൻകീഴിൽ ബഹ്​റൈനും ജനങ്ങൾക്കും സുരക്ഷ, പുരോഗതി, സമൃദ്ധി എന്നിവ വർധിപ്പിക്കാനുള്ള അനുഗ്രഹത്തിനായും ഇമാം പ്രാർഥിച്ചു. നമസ്​ക്കാരത്തിനുശേഷം ഹമദ്​ രാജാവ്​ ബലിപ്പെരുന്നാൾ ആശംസകൾ സ്വീകരിക്കുകയും കൈമാറുകയും ചെയ്​​തു.

എല്ലാവരും രാജാവിന്​ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേർന്നു. ബഹ്‌റൈ​​െൻറ പുരോഗതിയും സമൃദ്ധിയും വർധിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഹമദ്​ രാജാവി​​​െൻറ ഉയർച്ചക്കും ഏവരും സർവ്വശക്തനായ ദൈവത്തോട്​ പ്രാർഥിച്ചു. ലോക,അറബ്​, പ്രാദേശിക മേഖലകളിൽ ബഹ്​റൈ​​​െൻറ പ്രാധാന്യം വർധിപ്പിക്കുന്നതിനും നമസ്​ക്കാരാനന്തരം പ്രാർഥന നടത്തി. അന്താരാഷ്​ട്ര,പ്രാദേശിക, അറബ്​ മേഖലകളിൽ ബഹ്​റൈ​​​െൻറ പ്രധാനപ്പെട്ട പങ്കിന്​ കാരണം ഹമദ്​ രാജാവി​​​െൻറ ബുദ്ധിപരമായ നേതൃത്വവും മികച്ച നയങ്ങളുമാണെന്നത്​ അഭിമാനകരമാണെന്നും മുതിർന്ന വ്യക്തികൾ ചൂണ്ടിക്കാട്ടി. രാജാവി​​​െൻറ കീഴിൽ ബഹ്​റൈൻ സുപ്രധാന നേട്ടങ്ങൾ കൈവരിക്കുന്നുണ്ട്​. വികസനം, പുരോഗതി എന്നീ മേഖലകളിൽ ജനം നേട്ടം കൈവരിച്ചതിനെയും അവർ പ്രശംസിച്ചു.

Tags:    
News Summary - Perunnal-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.