മനാമ: അൽ സാകിർ കൊട്ടാരത്തിൽ നടന്ന ബലിപെരുന്നാൾ നമസ്കാരത്തിൽ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, മുതിർന്ന രാജകുടുംബാംഗങ്ങൾ, സ്ഥാനപതിമാർ, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഒാഫീസർമാർ, ആഭ്യന്തര മന്ത്രാലയം ഒാഫീസർമാർ, നാഷണൽ ഗാർഡ് ഉന്നതർ തുടങ്ങിയവർ നമസ്കാരത്തിൽ സംബന്ധിച്ചു. വലിയപെരുന്നാളിെൻറ പ്രാധാന്യം ഇമാം തെൻറ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
തുടർന്ന് രാജ്യത്തിെൻറ ഭരണസാരഥ്യം നിർവഹിക്കുന്ന ഹമദ് രാജാവിന് ഇമാം ആശംസകൾ അർപ്പിക്കുകയും ദീർഘായുസ് നേരുകയും ചെയ്തു. രാജ്യത്തിനും ജനങ്ങൾക്കും ക്ഷേമവും െഎശ്വര്യവും ഉണ്ടാകെട്ടയെന്ന് പ്രാർഥിക്കുകയും ചെയ്തു. നമസ്കാരത്തിനുശേഷം, ഹമദ് രാജാവ് എല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.