മനാമ: റഷ്യയുടെ ഒറ്റ ഡോസ് സ്പുട്നിക് ലൈറ്റ് കോവിഡ് വാക്സിെൻറ അടിയന്തര ഉപയോഗത്തിന് ബഹ്റൈൻ അനുമതി നൽകി. വിദഗ്ധ പഠനങ്ങൾക്കൊടുവിലാണ് വാക്സിന് അംഗീകാരം നൽകാൻ തീരുമാനിച്ചത്. ഇതോടെ ബഹ്റൈൻ അനുമതി നൽകിയ വാക്സിനുകളുടെ എണ്ണം ആറായി. ഫൈസർ-ബയോൺടെക്, സിനോഫാം, അസ്ട്ര സെനക, ജോൺസൻ ആൻഡ് ജോൺസൻ, സ്പുട്നിക് 5 എന്നിവയാണ് നേരത്തെ അംഗീകരിച്ചത്. സ്പുട്നിക് ലൈറ്റ് വാക്സിെൻറ ഇറക്കുമതി ആരോഗ്യ മന്ത്രാലയം ഉടൻ ആരംഭിക്കുമെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.