നിമിഷ സലിം നേതൃത്വം നൽകും: ‘പാട്ടുകൂട്ട’ത്തി​െൻറ സംഗീത പരിപാടി ഇന്ന്

മനാമ: ബഹ്​റൈനിലെ പ്രവാസി സംഗീതാസ്വാദകരുടെ കൂട്ടായ്​മയായ ‘പാട്ടൂകൂട്ട’ത്തി​​​െൻറ നേതൃത്വത്തിൽ ‘നോട്​സ്​ ഇറ്റേണൽ’ എന്ന പേരിലുള്ള സംഗീതസന്ധ്യ ഇന്ന്​ വൈകീട്ട്​ 7.30ന്​ ഇന്ത്യൻ ക്ലബിൽ നടക്കും. പരിപാടിക്ക്​ അനശ്വര സംഗീത സംവിധായകൻ എം.എസ്​.ബാബുരാജി​​​െൻറ കൊച്ചുമകൾ നിമിഷ സലിം നേതൃത്വം നൽകും. മലയാളത്തിലും ഹിന്ദിയിലുമുള്ള മെലഡികൾ ഉൾപ്പെടുത്തിയുള്ള പരിപാടിയിൽ പ്രശസ്​ത തബല വാദകനായ അക്​ബറിനു പുറമെ ബഹ്​റൈനിലെ പ്രമുഖ കലാകാരൻമാരും അണിനിരക്കും. പ്രവേശനം സൗജന്യമാണ്​. ഇന്ത്യൻ ക്ലബും സയാനി മോ​േട്ടാഴ്​സുമായി സഹകരിച്ചാണ്​ പരിപാടി നടത്തുന്നത്​. വിവരങ്ങൾക്ക്​ ^ 34146808.

Tags:    
News Summary - pattukoottam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.