മനാമ: ബഹ്റൈനിലെത്തിയ വടകര എം.പി ഷാഫി പറമ്പിലിന് പതുപ്പണം ബഹ്റൈൻ കൂട്ടായ്മ നിവേദനം നൽകി. വടകര പുതുപ്പണത്ത് കോട്ടക്കടവ് റെയിൽവേ ഗേറ്റിനു പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്നവരുടെ യാത്രാദുരിതം അവസാനിക്കാനായി ഗേറ്റിനു പകരം ഒരു ഫ്ലൈ ഓവർ നിർമിച്ചു കിട്ടാൻ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഈ നിവേദനം പഠിച്ചു കാര്യങ്ങൾ നേരിട്ട് അറിയിക്കാമെന് വളരെ അനുഭാവപൂർവം എം.പി പറഞു. തദവസരത്തിൽ കൂട്ടായ്മയുടെ പ്രവർത്തകരായ വിൻസെന്റ് ജെയിംസ്, മുസ്തഫ, രാജീവൻ പിലാത്തോട്ടത്തിൽ, മനോജ് കുമാർ, സാദിക്ക് മഠത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.