പാസ്​​േപാർട്ടി​​െൻറ നിറം:  പ്രവാസ ലോകത്ത്​ പ്രതിഷേധം

മനാമ: എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇസിആര്‍) പാസ്‌പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത ഇനി നീല നിറത്തിലുമായിരിക്കും എന്ന പ്രഖ്യാപനം പ്രവാസികളെ വേർതിരിക്കുന്ന നിയമ സംവിധാനത്തി​​​​െൻറ ഭാഗമാണെന്ന്​ പ്രവാസി ലോകത്ത്​ ആ​േക്ഷപമുയരുന്നു. നാട്ടിൽ നിന്നിട്ട്​ മറ്റ്​ ഗതിയില്ലാതെ മറ്റ്​ രാജ്യങ്ങളിലേക്ക്​ പോകുന്ന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെ അപഹസിക്കുന്നതാണ്​ ഇൗ തീരുമാനമെന്ന്​ വിവിധ പ്രവാസികളും സംഘടനകളും ചൂണ്ടിക്കാട്ടുന്നു.

പാസ്​പോർട്ടി​​​​െൻറ നിറത്തി​​​​െൻറ പേരിൽ ആ വ്യക്തി വിവേചനത്തിന്​ ഇരയാകുമെന്നതിനാൽ രണ്ടുതരം പൗരൻമാരെ സൃഷ്​ടിക്കലാകും ഇൗ തീരുമാനത്തി​​​​െൻറ പ്രത്യാഘാതമെന്നാണ്​ നിരവധിപേർ ചൂണ്ടിക്കാട്ടുന്നത്​. ഇൗ തീരുമാനം നടപ്പാക്കുന്നതിനെതിരെ നാട്ടിലെ ജനപ്രതിനിധികളും സമാന മനസ്​ക്കരും ഉൾപ്പെടെയുള്ളവരുമായി ചേർന്ന്​ സമരരംഗത്തുണ്ടാകുമെന്ന്​ ഒ.​െഎ.സി.സി ബഹ്​റൈൻ ദേശീയ കമ്മിറ്റി പ്രസിഡൻറ്​ ബിനുകുന്നന്താനം ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു.

അതുപോലെ പാസ്​പോർട്ടി​​​​െൻറ അവസാന പേജിലെ കുടുംബത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഇല്ലാതാക്കുന്നതിന്​ പിന്നിലും നല്ല ഉദ്​ദേശ്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രവാസിയെ സംബന്​ധിച്ച്​ പാസ്​പോർട്ട്​ ത​​​​െൻറ നാട്ടിലെ വിവിധ കാര്യങ്ങൾക്കും ത​​​​െൻറ കുടുംബത്തിലുള്ളവരുടെ ആവശ്യങ്ങൾക്ക്​ ഗൃഹനാഥൻ എന്ന നിലയിലും ഉപ​േയാഗിക്കാവുന്നതാണ്​. എന്നാൽ പാസ്​പോർട്ടിൽ ഇത്തരം വിവരങ്ങൾ അപ്രത്യക്ഷമാകുന്നത്​ കൂടുതൽ ബുദ്ധിമുട്ടുകൾ പ്രവാസി കുടുംബങ്ങൾക്ക്​ ഉണ്ടാക്കുമെന്നും  ഒ.​െഎ.സി.സി ചൂണ്ടിക്കാട്ടി.

ലോകത്ത്​ ഒരിടത്തും ഇല്ലാത്ത വിചിത്രമായ അറിയിപ്പാണ്​ ഇന്ത്യൻ ഗവൺമ​​​െൻറിൽ നിന്നുണ്ടായിരിക്കുന്നതെന്ന്​ ബഹ്​റൈനിലെ ആം ആദ്​മി പാർട്ടിയുടെ രക്ഷാധികാരി കെ.ആർ നായർ പറഞ്ഞു. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള പാസ്‌പോര്‍ട്ടുകളുടെതായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിറം ഇന്ന്​ രാജ്യത്തി​​​​െൻറ എല്ലാം കൈപ്പിടിയിലൊതുക്കിയ അധികാരശക്തിയുടെതായ നിറം കൂടിയാണ്​ എന്നതും എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാസ്​പോർട്ട്​ നിറംമാറ്റം വിഷയത്തിൽ സാമൂഹിക മാധ്യമങ്ങളിലെ പ്രവാസി ഗ്രൂപ്പുകളിലും ശക്തമായ പ്രതികരണവും പരിഹാസവും ഉയരുന്നുണ്ട്​. ചില രസികൻ ട്രോളുകളും ഇൗ വിഷയത്തിൽ വൈറലായിട്ടുണ്ട്​.

Tags:    
News Summary - passport-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT