???????? ?????????? ????????? ???????? ?????????? ??????? ????? ??????? ??? ???????? ??? ????????? ?? ???? ???????????? ?????????????

എന്നും ഫലസ്​തീൻ ജനതക്കൊപ്പം -ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി

മനാമ: എന്നും ഫലസ്​തീൻ ജനതയെ പിന്തുണക്കുന്ന നിലപാടാണ്​ ബഹ്​റൈന്​ ഉള്ളതെന്ന്​ വിദേശകാര്യ മന്ത്രി ശൈഖ്​ ഖാലിദ് ​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ പറഞ്ഞു. ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസുമായി നടത്തിയ കൂടിക്കാഴ്​ചയിലായിരുന്നു അജഞ്ചലമായ തീരുമാനം ആവർത്തിച്ചത്​. ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്ത്​ നടന്ന കൂടിക്കാഴ്​ചയിലാണ്​ ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യം അരക്കിട്ടുറപ്പിച്ചത്​.

ഫലസ്​തീൻ പ്രസിഡൻറിനോട്, രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ​പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവരുടെ ആശംസകൾ വിദേശകാര്യമന്ത്രി അറിയിച്ചു. ഫലസ്​തീൻ പ്രസിഡൻറിന്​ ദീർഘായുസും ആരോഗ്യവും നേരുകയും ചെയ്​തു. ഫലസ്​തീൻ ജനതയുടെ അവകാശങ്ങളുടെ വീണ്ടെടുപ്പിന്​ പ്രാദേശികവും അന്തർദ്ദേശീയവുമായ സമന്വയ ശ്രമങ്ങളുടെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

Tags:    
News Summary - palastinian president-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.