മനാമ: മനാമയിലുള്ള ഫലസ്തീൻ എംബസിയിൽ നടന്ന പലസ്തീൻ വിപ്ലവത്തിെൻറ 53-ാം വാർഷികാഘോഷത്തിൽ ബഹ്റൈൻ വിദേശകാര്യമന്ത്രാലയത്തിലെ ജി.സി.സി കാര്യ അണ്ടർസെക്രട്ടറി വാഹിദ് മുബാറക് സയാർ പങ്കെടുത്തു. ഫലസ്തീൻ ജനതയുടെ സമരത്തെയും നിയമപരമായ അവകാശങ്ങളെയും പിന്തുണയ്ക്കാൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ നടത്തുന്ന പരിശ്രമങ്ങളെ അണ്ടർസെക്രട്ടറി തെൻറ പ്രഭാഷണത്തിൽ പരാമർശിച്ചു. അന്തരിച്ച അമീർ ശൈഖ് ശൈഖ് ഇൗസ ബിൻ സൽമാൻ ആൽ ഖലീഫ ഫലസ്തീൻ ജനതയെ പിന്തുണച്ചിരുന്നതിനെകുറിച്ചും ഫലസ്തീൻ പ്രസിഡൻറായിരുന്ന യാസർ അറഫാത്തുമായി പുലർത്തിയിരുന്ന സഹോദര തുല്ല്യ ബന്ധത്തെയും വാഹിദ് മുബാറക് സയാർ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.