മനാമ: റാമല്ലയിൽ ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് േകാർപ്പറേഷൻ നേതൃത്വത്തിലുള്ള ‘അൽ ഖുദ്സ് യുവജന തലസ്ഥാനം’ പരിപാടിയിൽ പെങ്കടുക്കാനെത്തിയ ബഹ്റൈൻ പ്രതിനിധി സംഘത്തിന് ഉൗഷ്മളമായ വരവേൽപ്പ്. ബഹ്റൈൻ യുവജന, കായിക വകുപ്പ് മന്ത്രി ഹിഷാം മുഹമ്മദ് അൽ ജവ്ദറിെൻറ നേതൃത്വത്തിലുള്ള സംഘം ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനെ സന്ദർശിച്ചു. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ ഫലസ്തീന് നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയിൽ പ്രസിഡൻറ് കൃതഞ്ജത അറിയിച്ചു.
സമാധാനത്തിനുവേണ്ടിയുള്ള ശ്രമങ്ങളിൽ ഇരുരാജ്യങ്ങളുടെയും പരസ്പര സഹകരണത്തെയും എടുത്തുപറഞ്ഞു. ഫലസ്തീൻ തലസ്ഥാനമായ അൽ ഖുദ്സ് മുസ്ലീങ്ങളുടെയും ക്രൈസ്തവരുടെയും വിശുദ്ധ തലസ്ഥാനമാണെന്നും ലോകത്തിലെ സമാധാനത്തെയും സ്വാതന്ത്ര്യത്തെയും അനുകൂലിക്കുന്ന എല്ലാേപരുടെയും തലസ്ഥാനമാണെന്നും ഫലസ്തീൻ പ്രസിഡൻറ് ഉണർത്തി. ഹമദ്രാജാവിെൻറ ആശംസകൾ കൈമാറിയ ബഹ്റൈൻ മന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ട് പോകുന്നതിൽ പങ്ക് വഹിക്കുന്നതിനെ അദ്ദേഹത്തെ അനുമോദിച്ചു. ഫലസ്തീനിയൻ നേതാവ് യാസർ അറഫാത്തിെൻറ ഖബറിടം സന്ദർശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.