പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ സംഘടിപ്പിച്ച വിന്റർ ക്യാമ്പ്
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയറ്റർ (പാക്ട്) വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. സാഖിറിൽ നടന്ന ചടങ്ങിൽ നൂറിലേറെ അംഗങ്ങൾ പങ്കെടുത്തു. അംഗങ്ങൾക്കായി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു.
പാക്ട് ഭാരവാഹികളായ സുഭാഷ് മേനോൻ, ജഗദീഷ് കുമാർ, രാംദാസ് നായർ, അനിൽ കുമാർ, സൽമാനുൽ ഫാരിസ്, ഉഷ സുരേഷ്, അശോക് മണ്ണിൽ, വിനോദ് ഏറാത്ത്, രാമനുണ്ണി കോടൂർ തുടങ്ങിയവർ നേതൃത്വം നൽകി. ട്രഷറർ മൂർത്തി നൂറണി നന്ദി പ്രകാശിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.