പടവ് കുടുംബവേദി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടി 

പടവ് കുടുംബവേദി സ്വാതന്ത്യദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പടവ് കുടുംബവേദി ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. പടവ് ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ബഹ്‌റൈനിലെ അനാഥകളുടെ പിതാവ് എന്നറിയപ്പെടുന്ന ഖലീൽ അൽ ദെയ്‌ലാമി (ബാബ ഖലീൽ) ഉദ്ഘാടനം ചെയ്തു.

ഐ.സി.ഐ.ആർ.എഫ് ഉപദേശക സമിതി അംഗം ഭഗവാൻ അസർ പോട്ട, പരിസ്ഥിതി പ്രവർത്തകൻ കായി മീത്തിഗ്, ശ്രീലങ്കൻ ക്ലബ് മുൻ പ്രസിഡന്‍റ് മുഹമ്മദ് മുനീർ, സാമൂഹിക പ്രവർത്തകരായ സൈദ് ഹനീഫ്, ബഷീർ വാണിയങ്കാട് എന്നിവർ സംസാരിച്ചു. പടവ് പ്രസിഡൻറ് സുനിൽ ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി, ഉമ്മർ പാനായിക്കുളം, അഷ്റഫ് ഓൺസ്പോട്ട്, ജെയ്‌സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Padav Kudumbavedi celebrated Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT