മനാമ: കേരള സർക്കാർ സാംസ്‌കാരിക വകുപ്പിെൻറ കീഴിലുള്ള മലയാളം മിഷൻ ബഹ്‌റൈൻ മേഖലയിലെ ‘കണിക്കൊന്ന, സൂര്യകാന്ത ി, ആമ്പൽ’ ക്ലാസ്സുകളുടെ പഠനോത്സവം ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നതായി സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള ,ജ നറല്‍സെക്രട്ടറി എം പി രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പാഠശാല , ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി , കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ എന്നീ കേന്ദ്രങ്ങളിലെ കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത്.
മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് , രജിസ്ട്രാർ ഡോ. എം. സേതു മാധവൻ, ഭാഷാധ്യാപക ന്‍എം.ടി. ശശി എന്നിവർ വീഡിയോ കോൺഫറൻസിലൂടെയും വ്യക്തിപരമായും നല്കിയ നിർദേശങ്ങള്‍ സ്വീകരിച്ച് നാൽപ്പതോളം അധ്യാപകരുടെയും , ഇരുപതോളം സന്നദ്ധപ്രവർത്തകരുടെയും പ്രവർത്തനങ്ങൾ പഠനോത്സവത്തെ മികച്ചതാക്കി.
പാoശാലാ വിദ്യാർഥികൾ അവതരിപ്പിച്ച ചെണ്ടമേളത്തോടെയായിരുന്നു ഉത്സവ പരിപാടികൾ ആരംഭിച്ചത്. ചടങ്ങിൽ സമാജം പ്രസിഡൻറും മിഷൻ ബഹ്റൈൻ ഘടകത്തിെൻറ ചെയർമാനുമായ പി.വി. രാധാകൃഷ്ണ പിള്ള ആശംസകൾ നേർന്നു. സഹിതവിഭാഗം സെക്രട്ടറിയും പാഠശാല കോർഡിനേറ്ററുമായ ബിജു .എം.സതീഷ് , പാഠശാല കൺവീനർ നന്ദകുമാർ , സുധി പുത്തൻ വേലിക്കര , മിഷ നന്ദകുമാർ എന്നിവർ പഠനോത്സവത്തിന് നേതൃത്വം നൽകി. കഥകൾ പറഞ്ഞും കവിതകൾ ചൊല്ലിയും വിവരണങ്ങൾ നൽകിയും വഞ്ചിപ്പാട്ടുകൾക്കൊപ്പം തോണി തുഴഞ്ഞും രസകരവും ആനന്ദകരവും ആയ രീതിയിൽ എല്ലാ പഠന പ്രവർത്തനങ്ങളും പൂർത്തിയാക്കിയ കൂട്ടായ്മ വേറിട്ടതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.