മഞ്ഞലയിൽ മുങ്ങിത്തോർത്തി, ധനുമാസചന്ദ്രികയെത്തും മുമ്പേ സമയരഥത്തിലേറി മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ യാത്രയായി. സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും അദ്ദേഹം മധുരമോഹനമാക്കിയ ശബ്ദസാഗരം അദ്ദേഹം മരിച്ചാലും നിലനിൽക്കും. അഞ്ചുപതിറ്റാണ്ടിനിടെ പതിനാറായിരത്തോളം ഗാനങ്ങൾ പാടിത്തീർത്താണ് അദ്ദേഹം വിടവാങ്ങുന്നത്.
മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും ആ ശബ്ദസൗകുമാര്യം എന്നും പശ്ചാത്തലമായി. മികച്ച ഗായകനുള്ള സംസ്ഥാനപുരസ്കാരം അഞ്ചുതവണയും ദേശീയ പുരസ്കാരം ഒരുതവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴില്‍ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ ‘കാത്താളം കാട്ടുവഴി’ ഗാനത്തിന് 1994ലെ മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചു.
‘രാസാത്തി ഉന്നൈ കാണാതെ നെഞ്ചം’ എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും അദ്ദേഹം കീഴടക്കി. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും അദ്ദേഹം പാടി. ജി. ദേവരാജന്‍ സംഗീതം ചെയ്ത ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം മാത്രം മതി അദ്ദേഹം ആസ്വാദകരുടെ മനസ്സിൽ എന്നും ജീവിക്കാൻ. അദ്ദേഹത്തിന് ആദരാഞ്ജലികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.