ഭൂമിയെ സംരക്ഷിക്കുന്നതിന് മറ്റ് രാജ്യങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുമായും സഹ കരിക്കും
മനാമ: ഓസോണ്‍ പാളിക്ക് പരിക്കേല്പിക്കുന്ന വാതകങ്ങളുടെ ബഹിര്‍ഗമനം നിയന്ത്രിക്കുന്ന നടപടികള്‍ ശക്തമാക്കുമെന്ന് പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല് ഖലീഫ വ്യക്തമാക്കി. അന്താരാഷ്ട്ര ഓസോണ്‍ ദിനാചരണത്തോടനുബന്ധിച്ച് നല്കിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹമിത് പറഞ്ഞത്. ഓസോണ്‍ പാളിയെ ദുര്‍ബലപ്പെടുത്തുന്ന പദാര്‍ഥങ്ങളെക്കുറിച്ച് മോന്‍ട്രിയല്‍ പ്രൊട്ടോക്കോളിെൻറ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ബഹ്റൈന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിയന്ന കരാറില്‍ 1990ല്‍ ബഹ്റൈന്‍ ഒപ്പുവെച്ചിട്ടുണ്ട്. ഭൂമിയെ സംരക്ഷിക്കുന്നതിന് മറ്റ് രാജ്യങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുമായും സഹകരിക്കും.
ഭൂമിയില്‍ താപം വര്ധിക്കുന്നതിെൻറ സുപ്രധാന കാരണം ഓസോണ്‍ പാളിക്ക് പരിക്കേല്ക്കുന്നതാണെന്ന് അംഗീകൃതമായ കാര്യമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നോട്ട് വെക്കുന്ന ബഹുമുഖമായ പദ്ധതികള്‍ നടപ്പാക്കുന്നതിന് ബഹ്റൈന്‍ മുന്‍പന്തിയിലുണ്ടാകും. പരിസ്ഥിതി സംരക്ഷണത്തിെൻറ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സുപ്രീം കൗണ്‍സിലിെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പ്രത്യേകം ആശംസകള്‍ നേരുകയും ചെയ്തു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ സുപ്രീം കൗണ്‍സില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഓസോണ്‍ പാളിക്ക് പരിക്കേല്പിക്കുന്ന സി.എഫ്.സി ഗ്യാസിെൻറ ബഹിര്‍ഗമനം പൂര്‍ണമായി ഒഴിവാക്കുന്നതിന് 2010 മുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.