Posted On
date_range Updated On
date_range ഒ.വി. അബ്ദുല്ല അനുസ്മരണ സംഗമം ഇന്ന്
മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒ.വി. അബ്ദുല്ല അനുസ്മരണം നടത്തുന്നു. തിങ്കളാഴ്ച വൈകീട്ട് 8.30ന് മനാമ കെ.എം.സി.സി ഹാളിലാണ് പരിപാടി. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ഒ.വി. അബ്ദുല്ല കഴിഞ്ഞ ദിവസമാണ് നിര്യാതനായത്. അനുസ്മരണ സംഗമത്തിൽ കെ.എം.സി.സി സംസ്ഥാന നേതാക്കൾ സംബന്ധിക്കും. തുടർന്ന് നടക്കുന്ന സ്പെഷൽ കൺവെൻഷനിൽ ജില്ലയിലെ മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും ജില്ല പ്രവർത്തകസമിതി അംഗങ്ങളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.