കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം
മനാമ: കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ കമ്മിറ്റി ഒ.വി. അബ്ദുല്ല ഹാജി അനുസ്മരണം സംഘടിപ്പിച്ചു. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ്, ഈസ്റ്റ് റിഫ കെ.എം.സി.സി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ച അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഈസ്റ്റ് റിഫ സി.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചനയോഗം കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന സെക്രട്ടറി ഷാജഹാൻ കൊടുവള്ളി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി എം.എ. റഹ്മാൻ, എൻ. അബ്ദുൽ അസീസ്, എം.കെ. സിദ്ദീഖ്, സുഹൈൽ മേലടി, ആർ.കെ. മുഹമ്മദ്, കെ. സാജിദ്, നിസാർ പേരാമ്പ്ര എന്നിവർ സംസാരിച്ചു.
റഫീഖ് കുന്നത്ത് അധ്യക്ഷത വഹിച്ചു. മുസ്തഫ പട്ടാമ്പി പ്രാർഥനക്ക് നേതൃത്വം നൽകി. ടി.ടി. അഷ്റഫ് സ്വാഗതവും എം.വി. ഷമീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.