ഓറ ആർട്സ് സെന്റർ ഒമ്പതാം വാർഷികാഘോഷത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ പ്രശസ്ത കലാസ്ഥാപനമായ ഓറ ആർട്സ് സെന്ററിന്റെ ഒമ്പതാം വാർഷികം ഇന്ത്യൻ ക്ലബിൽ വിപുലമായി ആഘോഷിച്ചു. വൈകീട്ട് നാലിന് ആരംഭിച്ച പ്രോഗ്രാമിൽ അഞ്ഞൂറിൽപ്പരം കുട്ടികളും നൂറിൽപ്പരം മുതിർന്നവരും വിവിധയിനം പ്രോഗ്രാമുകൾ അവതരിപ്പിച്ചു.റഷ്യൻ ഡാൻസ്, ഫിലിപ്പിനോഡാൻസ്, ആഫ്രിക്കൻഡാൻസ്, ചൈനീസ് ഡാൻസ്, കെപ്പോപ്പ്, ഹിപ്പോപ്പ്, ഹൈഹീൽസ്, ബോളിവുഡ്, സിനിമാറ്റിക്, വെസ്റ്റേൺ, സൂംബഡാൻസ്, ക്ലാസിക്കൽഡാൻസ്, വിവിധതരം മ്യൂസിക്കൽ ഇൻസ്ട്രുമെൻസ്, ഡ്രോയിങ് തുടങ്ങി നിരവധി പ്രോഗ്രാമുകൾ വേദിയിൽ അവതരിപ്പിച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ഡയറക്ടർ യൂസഫ് ലോറി മുഖ്യാതിഥിയായിരുന്നു.
ബഹ്റൈനിൽ വിവിധ രാജ്യക്കാരായ കുട്ടികൾ വിവിധ കലകൾ പഠിക്കുന്ന ഏക കലാകേന്ദ്രം ഓറ ആർട്സ് ആണെന്നും, ഓറ ആർട്സിന്റെ നല്ല പ്രവർത്തനങ്ങൾക്ക് ബഹ്റൈനെന്ന രാജ്യത്തിന്റെ എല്ലാ സഹായങ്ങളും ഉണ്ടാവുമെന്നും യുസഫ് ലോറി ആശംസിച്ചു. വിവിധ രാജ്യങ്ങളുടെ എംബസി അധികൃതർ, ബഹ്റൈൻ മന്ത്രാലയം അധികൃതർ, ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ ബിജു ജോർജ്, ജേക്കബ് തേക്ക്തോട്, സത്യൻ പേരാമ്പ്ര, മോനി ഓടിക്കണ്ടത്തിൽ, എം.സി. പവിത്രൻ, ബഷീർ അമ്പലായി, രാജേഷ് പെരുങ്കുഴി, മണിക്കുട്ടൻ, സലാം എ.പി, മൻഷീർ, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, ജ്യോതിഷ് പണിക്കർ, ബൈജു മലപ്പുറം, അനിൽ ഗോപി, മുഹമ്മദ് പുഴക്കര, എബ്രഹാം ജോൺ, ആർ.പവിത്രൻ, സുരേഷ് മണ്ടോടി, ജോണി താമരശ്ശേരി, ഡോ. പി.വി ചെറിയാൻ, ശ്രീജിത്ത് കുറുഞ്ഞാലിയോട്, അജി പി. ജോയ്, ബ്ലസൻജോയ്, സയ്ദ് ഹനീഫ്, സത്യൻ കാവിൽ, രാജീവ് തുറയൂർ, ഡോ. ഫാത്തിമ ജലീൽ, ഇ.വി. രാജീവൻ, ഫൈസൽ പാട്ടാണ്ടി തുടങ്ങിയവർ പങ്കെടുത്തു.
ഓറ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ, ഡയറക്ടർമാരായ സ്മിത മയ്യന്നൂർ, വൈഷ്ണവ്ദത്ത്, വൈഭവ്ദത്ത്, ഇർഫാൻ, സുന്ദർ ബിശ്വകർമ്മ, അർജുൻ, സ്മിതേഷ്പി, സ്റ്റെനിൻ, വിഷ്ണു, ഇർഫാന, കവിതഷെട്ടി, സൂരജ്പാട്ടിൽ, ഗോവർധൻ, ശ്രീഷ്മ, സരോജിനി, ഫാസിൽ മുഹമ്മദ്, മിത്ര, കീല, ഗാഥ, റീക്ക, എം.ടി വിനോദ്കുമാർ, സത്യശീലൻ കെ.എം, മിനിറോയ്, സെയ്ദ്മൊഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. ഇഷിക അവാതരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.