ഇൻറർനാഷനൽ സർക്യൂട്ടിൽ വ്യായാമത്തിന്​ അവസരം

മ​നാ​മ: ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ലെ ട്രാ​ക്കി​ൽ ഒാ​ടാ​നും സൈ​ക്കി​ൾ ഒാ​ടി​ക്കാ​നും അ​വ​സ​രം. റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ ഏ​പ്രി​ൽ 22,30, മേ​യ്​ ആ​റ്​ തീ​യ​തി​ക​ളി​ലാ​ണ്​ ഇ​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഗ്രാ​ൻ​ഡ്​ പ്രീ ​ട്രാ​ക്കി​ൽ സൈ​ക്കി​ൾ ഒാ​ടി​ക്കാ​നും പ​രി​ശീ​ല​നം ന​ട​ത്താ​നും ഒാ​ടാ​നും അ​വ​സ​രം ല​ഭി​ക്കും. 'ഫി​റ്റ്​​ന​സ്​ ഒാ​ൺ ട്രാ​ക്ക്​' എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന പ​രി​പാ​ടി ബ​റ്റെ​ൽ​കോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വൈ​കീ​ട്ട്​ 5.30 മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ്​ സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സൈ​ക്ലി​സ്​​റ്റു​ക​ൾ​ക്ക്​ ഒൗ​ട്ട​ർ ട്രാ​ക്കി​ലും ഒാ​ട്ട​ക്കാ​ർ​ക്ക്​ ഇ​ന്ന​ർ ഒ​യാ​സി​സ്​ ട്രാ​ക്കി​ലു​മാ​ണ്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​ഫ്​​താ​ർ ഭ​ക്ഷ​ണ​ത്തി​നാ​യി ആ​റു​മു​ത​ൽ ഫു​ഡ്​ ട്ര​ക്കു​ക​ളു​മു​ണ്ടാ​കും. കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും കോ​വി​ഡ്​ മു​ക്​​ത​രാ​യ​വ​ർ​ക്കും മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. പ​െ​ങ്ക​ടു​ക്കു​ന്ന​വ​ർ 'ബി ​അ​വെ​യ​ർ' ആ​പ്പി​ൽ പ​ച്ച​ഷീ​ൽ​ഡ്​ കാ​ണി​ക്ക​ണം. സൈ​ക്കി​ൾ ഒാാ​ടി​ക്കു​ന്ന​വ​ർ​ക്ക്​ ര​ണ്ട്​ ദി​നാ​റും ഒാ​ട്ട​ക്കാ​ർ​ക്ക്​ ഒ​രു ദി​നാ​റു​മാ​ണ്​ ഫീ​സ്. മു​തി​ർ​ന്ന ആ​ൾ​ക്കൊ​പ്പ​മെ​ത്തു​ന്ന 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Tags:    
News Summary - exercise in the International Circuit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.