ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ പോസ്റ്റർ
പ്രകാശനം ഡീൻ കുര്യക്കോസ് എം.പി നിർവഹിക്കുന്നു
മനാമ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ഇടുക്കി എം.പിയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഡീൻ കുര്യക്കോസ് നിർവഹിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷതവഹിച്ചു. യോഗത്തിൽ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ, മനു മാത്യു, സയ്യിദ് എം.എസ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഷാജി ശാമുവേൽ, സിൻസൺ പുലിക്കോട്ടിൽ, സെക്രട്ടറിമാരായ റോബി ജോർജ്, ബിജു എം. ഡാനിയേൽ, ഐ.വൈ.സി ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ചന്ദ്രൻ വളയം, തോമസ് ജോൺ, ജില്ല ഭാരവാഹികളായ ജോൺസൺ ടി. തോമസ്, ബിനു മാമ്മൻ, ഈപ്പൻ തിരുവല്ല, സിബി അടൂർ എന്നിവർ സംസാരിച്ചു. യോഗത്തിന് റോബിൻ ജോർജ് സ്വാഗതവും അനു തോമസ് ജോൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.