ബഹ്റൈനിലെത്തിയ ഒമാന്റെ പ്രതിനിധി സംഘം ബഹ്റൈൻ അധികൃതരുമായുള്ള കൂടിക്കാഴ്ചയിൽ
മനാമ: ബഹ്റൈൻ സന്ദർശിച്ച് ഒമാന്റെ മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതിയിലെ ഉന്നതതല പ്രതിനിധി സംഘം. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുക ലക്ഷ്യമിട്ടാണ് സന്ദർശനം.
കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അഹമ്മദ് ബിൻ തലേബ് അൽ ജാബ്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ബഹ്റൈനിലെത്തിയിരിക്കുന്നത്. ബഹ്റൈനിലെ മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതിയിലെ ഉദ്യോഗസ്ഥരുമായും ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെയും ബഹ്റൈൻ പൊലീസിന്റെ പ്രതിനിധികളുമായും ഒമാനി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.
വൈദഗ്ധ്യം കൈമാറ്റം ചെയ്യൽ, മികച്ച രീതികൾ അവലോകനം ചെയ്യൽ, മനുഷ്യക്കടത്ത് ഫലപ്രദമായി ചെറുക്കുന്നതിന് ബഹ്റൈൻ സ്വീകരിച്ച സംവിധാനങ്ങളും നടപടിക്രമങ്ങളും പര്യവേക്ഷണം ചെയ്യൽ എന്നിവയിലായിരുന്നു പ്രധാനമായും ചർച്ചകൾ നടന്നത്. അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഒമാനും ബഹ്റൈനും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച ധാരണാപത്രവുമായി ഈ സന്ദർശനം യോജിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.