മനാമ: ഒപെക്, ഒപെക് ഇതര രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗത്തിൽ ബഹ്റൈൻ എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ പെങ്കടുത്തു. കഴിഞ്ഞ ജൂൺ 20 മുതൽ 23 വരെയായിരുന്നു യോഗം. രാജ്യത്തെ എണ്ണമേഖലയുടെ ഉദ്പ്പാദനത്തിനും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ഹമദ് ബിൻ ഇൗസ ആൽ ഖലീഫ നൽകുന്ന പിന്തുണയും സഹായവും സുപ്രധാനമാണന്ന് മന്ത്രി വ്യക്തമാക്കി. ഉൽപ്പാദനം വർധിപ്പിക്കുന്നതിനും ഒപ്പം, എണ്ണ, വാതക മേഖലയിലെ പുരോഗതിക്കായി ലോകത്താകമാനം കൂടുതൽ സഹകരണവും പുരോഗതിയും ഉണ്ടാകുന്ന പ്രവർത്തനങ്ങൾ വേണം.
പെട്രോളിയം കമ്പോളത്തിെൻറ നിലനിർത്തുന്നതിന്, നിർമ്മാതാക്കളും ഉപഭോക്താക്കളും തമ്മിലുള്ള സഹകരണം ആവശ്യമാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ആഗോള എണ്ണ വിപണിക്ക് ആത്മവിശ്വാസം നൽകുന്ന നാളുകളാണ് കടന്നുവരുന്നതെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി. എണ്ണ വ്യവസായത്തിന് നിക്ഷേപം തിരികെ ലഭിക്കുന്ന സാഹചര്യമാണുള്ളതെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടലുകൾ ഉണ്ടായി. അസംസ്കൃത എണ്ണ ബാരലിന് 71.89 ഡോളറിനാണ് കഴിഞ്ഞ വെള്ളിയാഴ്ച വില രേഖപ്പെടുത്തിയത്. അടുത്ത ഒപെക് യോഗം ഡിസംബർ നാലിന് വിയന്നയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.