മനാമ: മതസൗഹാർദ സന്ദേശവുമായി ഒ.െഎ.സി.സി ബഹ്റൈൻ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. 1500 ഒാളം പേർ പെങ്കടുത്ത ഇഫ്താറിൽ ബഹ്റൈൻ പ്രവാസി സമൂഹത്തിെൻറ നാനാതലങ്ങളിലുമുള്ളവർ പങ്കാളികളായി. കേരളീയ സമാജം ഹാളിൽ നടന്ന പരിപാടിയിൽ കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ മുഖ്യാതിഥിയായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രമണ്യൻ, സെക്രട്ടറിമാരായ മാന്നാർ അബ്ദുൽ ലത്തീഫ്, പി.ടി.അജയമോഹൻ, ഇടവേള ബാബു, സമസ്ത അധ്യക്ഷൻ ഫക്രുദ്ദീൻ തങ്ങൾ, കെ.എം.സി.സി അധ്യക്ഷൻ എസ്.വി.ജലീൽ, വി.കെ.രാജശേഖരൻ പിള്ള, ഒ.െഎ.സി.സി. നേതാക്കളായ രാജു കല്ലുംപുറം, ബിനു കുന്നന്താനം, വി.കെ.സെയ്ദാലി, കെ.സി.ഫിലിപ്പ്,ബോബി പാറയിൽ,കേരളീയ സമാജം ജന.സെക്രട്ടറി എൻ.കെ.വീരമണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.