ഒ.ഐ.സി.സി എറണാകുളം ജില്ല കാവ്യസംഗമത്തിൽ നിന്ന്

ഒ.ഐ.സി.സി എറണാകുളം ജില്ല കാവ്യസംഗമം

മനാമ: ബഹ്റൈൻ ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ കലാ വിഭാഗമായ കലാവേദിയുടെ നേതൃത്വത്തിൽ “കാവ്യസംഗമം” എന്ന പേരിൽ കവികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. ബഹ്റൈനിലെ അറിയപ്പെടുന്ന കവികളും സാംസ്കാരിക പ്രവർത്തകരും കവിതകൾ അവതരിപ്പിക്കുകയും കവിതകളെക്കുറിച്ച് ചർച്ചയും വിശകലനങ്ങളും നടത്തുകയും ചെയ്തു.

കവികളായ ദീപ ജയചന്ദ്രൻ, ആശാ രാജീവ്‌, മോഹൻ പുത്തൻചിറ, സിബി ഇലവുപാലം, ആദർശ് മാധവൻകുട്ടി, ഹേമ വിശ്വംഭരൻ, ഇ.വി. രാജീവൻ എന്നിവർ കവിത അവതരിപ്പിച്ചു. കൂടാതെ എസ്.വി. ബഷീർ, ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു.

പ്രോഗ്രാം കൺവീനർ രഞ്ജൻ ജോസഫ് പരിപാടി നിയന്ത്രിച്ചു. ജില്ല ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജേക്കബ് തെക്കുംതോട്, പ്രിയദർശിനി ബഹ്റൈൻ കോഓഡിനേറ്റർ സെയ്ത് എം. എസ്, ദേശീയ വൈസ് പ്രസിഡന്റ് സിൻസൻ പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു.

സാബു പൗലോസ്, സൽമാൻ ഫാരിസ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - OICC Ernakulam District Poetry Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.