യൂസുഫ് അലി മമ്പാട്ടുമൂല, അഷ്‌കർ പൂഴിത്തല, അബ്ദുസ്സമദ് പത്തനാപുരം
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (എം.സി.എം.എ) പുതിയ ഭാരവാഹികളെ വാർഷിക ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു. ചന്ദ്രൻ വളയം അധ്യക്ഷത വഹിച്ചു. കഴിഞ്ഞവർഷത്തെ പ്രവർത്തന റിപ്പോർട്ട് അഷ്‌കർ പൂഴിത്തലയും വരവുചെലവ് കണക്ക് രാജേഷ് ഉക്രംപാടിയും അവതരിപ്പിച്ചു.
രക്ഷാധികാരികളായി ചന്ദ്രൻ വളയം, ലത്തീഫ് മരക്കാട്ട്, മെഹബൂബ് കാട്ടിൽ പീടിക എന്നിവരെയും പ്രസിഡന്റായി യൂസഫ് അലി മമ്പാട്ടുമൂല, വൈസ് പ്രസിഡന്റുമാരായി അസീസ് പേരാമ്പ്ര, സന്ദീപ് തൃശൂർ, ശിഹാബ് തൃശൂർ, ജനറൽ സെക്രട്ടറിയായി അഷ്‌കർ പൂഴിത്തല, ജോ. സെക്രട്ടറിമാരായി നൗഷാദ് കണ്ണൂർ, സക്കരിയ, ഒ.വി സുബൈർ, ട്രഷറായി അബ്ദുൽ സമദ് പത്തനാപുരം എന്നിവരെയും തെരഞ്ഞടുത്തു. തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ റഫീഖ് തോട്ടകര നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.