സുമതി ശ്രീധരൻ
മനാമ: സന്ദർശക വിസയിൽ ബഹ്റൈനിലെത്തിയ എറണാകുളം സ്വദേശിനി റിഫയിൽ നിര്യാതയായി. പെരുമ്പാവൂർ വെങ്ങോലം സ്വദേശിനി സുമതി ശ്രീധരനാണ് (67) വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് നിര്യാതയായത്.
മകളുടെയും ഭർത്താവിന്റെയും അടുത്തേക്ക് സന്ദർശക വിസയിൽ കഴിഞ്ഞ മേയ് മാസത്തിലാണ് ബഹ്റൈനിലെത്തിയത്. ഭർത്താവ്: പരേതനായ ശ്രീധരൻ. മകൾ: അമൃത ഇ.എസ്. മരുമകൻ: രാജേഷ് പി. രാജൻ. സംസ്കാര നടപടികൾ ബഹ്റൈനിൽത്തന്നെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
നിയമസഹായത്തിനും മറ്റുമായി പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.