മനാമ: വിഷവാതകം ശ്വസിച്ച് മലയാളി ഉൾപ്പെടെ രണ്ടുപേരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെ ത്തി. ബഹ്റൈനിലെ റിഫയിൽ ജോലിചെയ്യുന്ന കാസർകോട് ബന്തിയോട് മുട്ടം സ്വദേശി മഹ്മൂദ് യൂസുഫും മറ്റൊരാളുമാണ് മരിച്ചത്.
അവാലിയിൽ വീട്ടു ഡ്രൈവറായി ജോലി ചെയ്യുന്ന മഹ്മൂദ് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തണുപ്പ് അകറ്റാൻ തീ കത്തിച്ചപ്പോഴുണ്ടായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.