Posted On
date_range Updated On
date_range ബഹ്റൈനിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
മനാമ: കഴിഞ്ഞ ദിവസങ്ങളിൽ സൽമാനിയ ആശുപത്രിയിൽ നിര്യതരായ രണ്ടു മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോയി.
സെൻട്രൽ മാർക്കറ്റ് തൊഴിലാളിയും കൊല്ലം പത്തനാപുരം സ്വദേശിയുമായ ഷിഹാബുദീൻ (47 ),കോഴിക്കോട് വടകര സ്വദേശി ഹൈദരലി എന്ന അബ്ദുല്ല (55)എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലേക്ക് കൊണ്ടുപോയത്. ഹൈദർ അലി ശനിയാഴ്ച നാട്ടിൽ നിന്നും എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബഹ്‌റൈനിലെ വിവിധ കച്ചവട സ്ഥാപനങ്ങളുടെ ഉടമകൂടിയാണ് ഇദ്ദേഹം.മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് വിവിധ സാമൂഹ്യ പ്രവർത്തകരും ബന്ധുക്കളും നേതൃത്വം നൽകി. ഗുദൈബിയ കുവൈത് മസ്‌ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ഫഖ്‌റുദീൻ കോയാ തങ്ങൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.