ഗവണ്‍മെന്റ് ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫ് ഐ.സി.എഫ് ‘ലവ് ലൈഫ് നോട്ട് ഡ്രഗ്‌സ്’ കാമ്പയിനിന്റെ ലോഗോയുമായി
Posted On
date_range Updated On
date_range ഐ.സി.എഫ് ലവ് ലൈഫ് നോ ഡ്രഗ്‌സിന് ചീഫ് വിപ്പ് ആശംസകള്‍ നേര്‍ന്നു
തിരുവനന്തപുരം: ജീവിതം തന്നെയാണ് ലഹരി ലവ് ലൈഫ് നോട്ട് ഡ്രഗ്‌സ് എന്ന ഐ.സി.എഫ് കാമ്പയിനിന്റെ ഭാഗമായി കേരള ഗവണ്‍മെന്റ് ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫ് ആശംസകള്‍ നേര്‍ന്നു. കേരള സര്‍ക്കാറിന്റെ തൂഫാന്‍ ലഹരി വിരുദ്ധ കാമ്പയിന് പിന്തുണ പ്രഖ്യാപിച്ചാണ് ഐ.സി.എഫ് ‘ലവ് ലൈഫ് നോട്ട് ഡ്രഗ്‌സ്’ സംഘടിപ്പിക്കുന്നത്.
സമൂഹത്തെ ബാധിച്ച അര്‍ബുദമായ ലഹരിക്കെതിരെ വിവിധ രാജ്യങ്ങളിലെ പ്രവാസി സമൂഹത്തിനിടയിൽ ഐ.സി.എഫ് പ്രചാരണം നടത്തും. ഐ.സി.എഫ് പി.ആര്‍ ആൻഡ് മീഡിയ സെക്രട്ടറി നൗഷാദ് അതിരുമട, ഇന്‍കാസ് ഖത്തര്‍ ട്രഷറര്‍ ജീസ് ജോസഫ്, ഇന്‍കാസ് ഖത്തര്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് ഉണ്ണി താനത്താളില്‍, ജെയ്‌മോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.