ഒ.ഐ.സി.സി സംഘടിപ്പിച്ച ബഹ്റൈൻ ദേശീയദിനാഘോഷം ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ ദേശീയദിനം ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും സന്തോഷവും സമാധാനവുമുള്ള രാജ്യമാക്കി മാറ്റാൻ നേതൃത്വം നൽകുന്ന ഭരണാധികാരികളായ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, മന്ത്രിമാർ എന്നിവർക്കും ജനങ്ങൾക്കും ദേശീയദിന ആശംസ നേർന്നു.
ഈ വർഷത്തെ ദേശീയദിനം ആഘോഷിക്കുമ്പോൾ 50 വർഷം രാജ്യത്തിെൻറ പ്രധാനമന്ത്രിപദം അലങ്കരിക്കുകയും പ്രവാസി സമൂഹത്തെയും സ്വദേശികളെയും ഒരുപോലെ സ്നേഹിക്കുകയും ചെയ്ത മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗം വേദനിപ്പിക്കുന്നതാണ്.
ലോകം പ്രതിസന്ധി നേരിട്ട സമയത്ത് സ്വദേശികളെയും വിദേശികളെയും വ്യത്യാസം കൂടാതെ കരുതാൻ ഭരണാധികാരികൾ കാട്ടിയ സന്മനസ്സിന് പ്രവാസി സമൂഹം ഭരണാധികാരികളോട് എക്കാലവും കടപ്പെട്ടവരായിരിക്കും. കോവിഡ് ചികിത്സയും വാക്സിനും സൗജന്യമായി നൽകി എല്ലാവരെയും ഒരുപോലെ കരുതുന്ന ഭരണാധികാരികളാണ് രാജ്യം ഭരിക്കുന്നത്. ലോകരാജ്യങ്ങൾക്ക് മാതൃകയായ അനേകം പദ്ധതികളുമായി ബഹ്റൈൻ മുന്നോട്ടുപോകുന്നു.
ഭരണാധികാരികളുടെ ദീർഘവീക്ഷണവും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ് ഇത് വെളിവാക്കുന്നതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു, നേതാക്കളായ ചെമ്പൻ ജലാൽ, അനിൽകുമാർ, ഫൈസൽ പട്ടാണ്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.