എൻ.എ.സി സമ്മേളന മികവിന്​ ശൂറ കൗൺസിൽ ഭരണാധികാരികളെ അഭിനന്ദിച്ചു

മനാമ: ദേശീയ ആക്ഷൻ ചാർട്ടറി​​​െൻറ 17ാം വാർഷിക സമ്മേളനം മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ടതിന്​ ശൂറ കൗൺസിൽ രാജ്യത്തെ  ഭരണാധികാരികളെ അഭിനന്ദിച്ചു. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ,   പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവരെയാണ്​ ശൂറകൗൺസിൽ അനുമോദിച്ചത്​. കൗൺസിലി​​​െൻറ ആദ്യ ഡെപ്യൂട്ടി ചെയർമാൻ ജമാൽ അബ്​ദുള്ള ഫക്റോ പ്രതിവാര സമ്മേളനത്തി​​​െൻറ സെഷനിൽ  പ്രസ്​താവനയിലൂടെയാണ്​ അഭിനന്ദനം രേഖപ്പെടുത്തിയത്​. ​രാജ്യത്തി​​​െൻറ നേതൃത്വത്തിന്​ കീഴിൽ നേട്ടങ്ങളും പുരോഗതിയും ഉണ്ടാകുന്നുവെന്ന്​ തെളിയിക്കപ്പെട്ടിരിക്കുകയാണ്​  എൻ.എ.സി സമ്മേളനത്തിലൂടെയെന്നും 98.4 ശതമാനം ബഹ്റൈനികളും എൻ.എ.സിക്ക്​ പിന്തുണ നൽകിയതായും  അദ്ദേഹം ചൂണ്ടിക്കാട്ടി.  

Tags:    
News Summary - nsc-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.