മനാമ: വിദ്യാഭ്യാസ മന്ത്രി ഡോ.മജീദ് ബിൻ അലി നുെഎമിയെ യു.എസിലെ അമേരിക്കൻ നോർത്ത് ഇൗസ്േറ്റൺ യൂണിവേഴ്സിറ്റി മേധാവി ഡോ.റോബർട്ട്, അഡ്മിനിസ്ട്രേറ്റർ കോളേജ് ഡീൻ ഡോ.രാജ് ഇക്കാംബഡി എന്നിവർ സന്ദർശിച്ചു. ബഹ്റൈനിലെ അക്കാദമിക് രംഗത്ത് നോർത്ത് ഇൗസ്റ്റേൺ യൂണിവേഴ്സിറ്റിയുടെയും ഉന്നത വിദ്യാഭ്യാസ കൗൺസിലിെൻറയും സഹകരണത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനെ കുറിച്ച് കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിനും ശാസ്ത്രീയ ഗവേഷണത്തിനും വേണ്ടിയുള്ള വികസന പ്രവർത്തനങ്ങളെ കുറിച്ച് മന്ത്രി സന്ദർശകരോട് വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി പ്രവർത്തിക്കാനുള്ള അഭിപ്രായത്തെ ഇൗസ്റ്റൺ യൂണിവേഴ്സിറ്റി മേധാവികൾ സ്വാഗതം ചെയ്തു. ചർച്ചയിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ.അബ്ദുൽ ഗാനി ആൽഷോവയ്ക്ക്, അസിസ്റ്റൻറ് സെക്രട്ടറി ജനറൽ ഫോർ അസസ്മെൻറ് അക്രഡിറ്റേഷൻ ഡോ. മോന അൽബലൂഷി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.