മനാമ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നോർതേൺ ഗവർണറേറ്റ് അണുനശീകരണ കാമ്പയിൻ തുടങ്ങി. കോവിഡ് വ്യാപനം തടയാനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലയിൽ അണുനശീകരണത്തെക്കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കുകയാണ് കാമ്പയിെൻറ ലക്ഷ്യം. കോവിഡിനെതിരായ രാജ്യത്തിെൻറ നടപടികളുടെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച നോർതേൺ ഗവർണർ അലി ബിൻ അൽ ശൈഖ് അബ്ദുൽഹുസൈൻ അൽ അസ്ഫൂർ പറഞ്ഞു.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ടീം ബഹ്റൈൻ കോവിഡ് പ്രതിരോധത്തിന് സ്വീകരിക്കുന്ന നടപടികളെ ഗവർണർ പ്രശംസിച്ചു. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ്, നോർതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുടെയും എം.പിമാരുടെയും മുനിസിപ്പൽ കൗൺസിൽ അംഗങ്ങളുടെയും എൻ.ജി.ഒകളുടെയും സഹകരണത്തോടെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.