മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡെസ്ക് വഴി വന്ന അഭ് യർഥനകൾ പരിഗണിച്ച് വിവിധ ഭാഗങ്ങളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് ബാധ സ്ഥിരികരിച്ചതിനുശേഷം ബഹ്റൈൻ കേരളിയ സമാജത്തിെൻറയും നോർക്ക കോവിഡ് ഹെൽപ് ഡെസ്കിെൻറയും നേതൃത്വത്തിൽ നടന്നുവരുന്ന വിവിധ സഹായങ്ങളുടെ ഭാഗമായാണ് ഭക്ഷ്യവസ്തുക്കളുടെ വിതരണം നടത്തിയത്. നോർക്ക സെല്ലിൽ എത്തിയ അഭ്യർഥനകളിൽനിന്ന് തിരഞ്ഞെടുത്ത അർഹർക്കാണ് ഭക്ഷ്യസാധനങ്ങൾ എത്തിച്ചത്.
പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, സമാജം ജോ. സെക്രട്ടറി വർഗീസ് ജോർജ്, മോഹൻ രാജ്, ശരത് നായർ എന്നിവർ വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി,ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് പുറമെ മരുന്ന്, വിവിധ ആരോഗ്യ സംബന്ധമായ സഹായങ്ങൾ എന്നിവക്കായുള്ള ആവശ്യങ്ങളും നോർക്ക ഹെൽപ് ഡെസ്ക്കിൽ എത്തുന്നുണ്ട്. മാനസിക പ്രയാസം നേരിടുന്നവർ കൗൺസലിങ്ങിനും സമീപിക്കുന്നുണ്ടെന്ന് നോർക്ക ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.