മനാമ: നോർക റൂട്ട്സിെൻറ തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും കാർഡ് ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികൾ. ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക ഒാഫിസിൽ ദിനംപ്രതി നിരവധിപേരാണ് അപേക്ഷകൾ നൽകുന്നത്.
രണ്ട് മാസത്തിനുള്ളിൽ കാർഡ് ലഭിക്കുമെന്നാണ് മുൻ കാലങ്ങളിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ മൂന്നും നാലും മാസങ്ങളായി കാർഡ് ലഭിക്കാത്തവരുണ്ട്. സമാജത്തിൽ ദിവസവും രാത്രി 7.30 മുതൽ 9.30 വരെയാണ് നോർക ഒാഫിസ് പ്രവർത്തിക്കുന്നത്.
മൂന്നുപേർ എല്ലാ ദിവസവും അപേക്ഷ കാര്യങ്ങൾക്കായി സേവനമനുഷ്ഠിക്കുന്നുണ്ട്.പേര് രജിസ്റ്റർ ചെയ്യുന്നതിനായി സാമൂഹിക സാംസ്കാരിക സംഘടനകൾ മുന്നോട്ടുവരികയും തൊഴിലാളികളെ കൊണ്ടുവന്ന് ചേർക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, കാർഡ് ലഭിക്കാത്തതുമൂലം പലരും വിഷമത്തിലാണ്. ഒരാളുടെ പ്രവാസി സ്വത്വം തെളിയിക്കുന്ന രേഖയാണ് നോർകയുടെ കാർഡ്. നാട്ടിലെ വിലാസവും മറ്റ് വിവരങ്ങളും ഉൾപ്പെടുത്തിയ കാർഡ് ആധികാരിക തിരിച്ചറിയൽ രേഖയാണ്.വിദേശത്തുനിന്ന് ജോലി നഷ്ടമായി മടങ്ങുന്നവർക്ക് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുനരധിവാസത്തിനുള്ള അപേക്ഷകൾക്കൊപ്പം ഇൗകാർഡ് കാണിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്. എന്നാൽ, ബഹ്റൈനിലെ നോർക ഹെൽപ്ലൈനിെൻറ പ്രവർത്തനങ്ങൾ സജീവമായാണ് നടക്കുന്നതെന്നും കാർഡ് എത്താൻ വൈകുന്നത് നാട്ടിലെ ചില പ്രശ്നങ്ങൾ മൂലമാണെന്നും ഇവിടുത്തെ കൺവീനർ സിറാജ് കൊട്ടാരക്കര പറഞ്ഞു.
അപേക്ഷകളുടെ ആധിക്യമനുസരിച്ച് കാര്യങ്ങൾ നീക്കാൻ നാട്ടിലെ ഒാഫിസിൽ സ്റ്റാഫില്ലാത്ത പ്രശ്നമുണ്ട്. ജി.സി.സി.രാജ്യങ്ങളിൽ നിന്ന് ഇപ്പോൾ നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്.ബഹ്റൈനിൽ ലഭിക്കുന്ന അപേക്ഷകൾ ഉത്തരകേരളം, മധ്യകേരളം, ദക്ഷിണ കേരളം എന്നിങ്ങനെ സോൺ തിരിച്ചാണ് അയക്കുന്നത്. എന്നിട്ടും കാർഡുകൾ കിട്ടാൻ ആറുമാസം വരെ വൈകുന്ന സാഹചര്യമുണ്ട്. നേരത്തെ രണ്ടുമാസം കൊണ്ട് കാർഡ് വന്നിരുന്നു. കാർഡ് വന്നിട്ടും നിരവധി പേർ അത് കൈപ്പറ്റാൻ എത്താത്ത അവസ്ഥയുമുണ്ടെന്ന് സിറാജ് പറഞ്ഞു. അങ്ങെന നിരവധി കാർഡുകൾ സമാജത്തിൽ കെട്ടിക്കിടക്കുന്നുണ്ട്.‘നോർക’യുടെ തിരിച്ചറിയൽ കാർഡ് എടുക്കുന്നതോടെ, പ്രവാസി പെൻഷൻ ലഭിക്കുമെന്ന് കരുതുന്നവരുണ്ടെന്നും അത് ശരിയായ ധാരണയല്ലെന്നും സിറാജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.