ട്രാഫിക്​ നിയമത്തിൽ മാറ്റങ്ങളില്ല

മനാമ: നേരത്തേയുള്ള ട്രാഫിക്​ നിയമത്തിൽ പുതുതായി മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന്​ ട്രാഫിക്​ ഡിപ്പാർട്ട്​മെൻറ്​ ഡയറക്​ടർ ജനറൽ ബ്രിഗേഡിയർ ശൈഖ്​ അബ്​ദുറഹ്​മാൻ ബിൻ അബ്​ദുൽ വഹാബ്​ ആൽ ഖലീഫ വ്യക്തമാക്കി. 2015ലാണ്​ പരിഷ്​കരിച്ച ട്രാഫിക്​ നിയമം രാജ്യത്ത്​ നടപ്പാക്കിത്തുടങ്ങിയത്​. റെഡ്​ സിഗ്​നൽ മുറിച്ചുകടക്കൽ, അമിതവേഗം എന്നിവക്കു നിശ്ചയിച്ച പിഴയാണ്​ ഇന്നുമുള്ളത്​. ഇക്കാര്യങ്ങളിൽ പിന്നീട്​ മാറ്റമൊന്നും വരുത്തിയിട്ടില്ല. അമിത വേഗതയാണ്​ മാരകമായ അപകടങ്ങൾക്കിടയാക്കുന്ന മുഖ്യകാരണമെന്ന്​ ഡയറക്​ടർ ജനറൽ വ്യക്തമാക്കി. ഡ്രൈവിങ്ങിലെ പിഴവുകൾ അപകടത്തിലേക്ക്​ നയിക്കുന്നതിനാലാണ്​ കടുത്ത നിയമങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചത്​.ട്രാഫിക്​ നിയമത്തിൽ മാറ്റങ്ങളില്ല

റോഡപകടങ്ങൾ പരമാവധി ഒഴിവാക്കുന്നതിന്​ സഹായകമായ തരത്തിൽ മുന്നറിയിപ്പ്​ ബോർഡുകൾ നിരത്തുകളിൽ സ്​ഥാപിച്ചിട്ടുണ്ട്​.കൂടാതെ, പരമാവധി വേഗം സൂചിപ്പിക്കുന്ന ബോർഡുകളും റോഡുകളിൽ കാണാം. നിശ്ചിത വേഗതക്കപ്പുറം വാഹനങ്ങളോടിക്കാതിരിക്കാൻ ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധി​ക്കണം. കർക്കശ നിയമങ്ങൾ നടപ്പാക്കിയ ശേഷം രാജ്യത്ത്​ വാഹനാപകടങ്ങളിൽ വലിയ കുറവുണ്ടായത്​ ആ​ശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020 വരെയുള്ള കണക്കനുസരിച്ച്​ റോഡപകടങ്ങളിൽ പരിക്കേൽക്കുന്നതിലും മരണം സംഭവിക്കുന്നതിലും 60 ശതമാനം കുറവാണ്​ രേഖപ്പെടുത്തിയത്​.

Tags:    
News Summary - No changes in traffic law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.