നിസാൻ സേഫ്റ്റി ഷീൽഡ് 360 മിഡിൽ ഈസ്റ്റിലും

മനാമ: കാർ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന നിസാൻ സേഫ്റ്റി ഷീൽഡ് 360 മിഡിൽ ഈസ്റ്റിൽ ലഭ്യമാക്കി. ആളുകളെയോ മറ്റ് വാഹനങ്ങളെയോ വസ്തുക്കളെയോ ഇടിക്കുന്നത് ഒഴിവാക്കാനുളള സാ​​ങ്കേതിക വിദ്യ അടങ്ങിയിട്ടുള്ളതാണ് സേഫ്റ്റി ഷീൽഡ് 360.

ബഹ്റൈനിൽ നിസാൻ വാഹനങ്ങളുടെ ഏക വിതരണക്കാരായ വൈ.കെ അൽമൊയ്യാദ് ആൻറ് സൺസ് അവതരിപ്പിക്കുന്ന നിസാൻ സണ്ണി മുതൽ പട്രോൾ വരെയുള്ള മോഡലുകളിൽ ലഭ്യമാക്കിയിട്ടുള്ള ഈ സാ​ങ്കേതിക വിദ്യയിൽ വാഹനത്തി​െന്റ മുന്നിലും വശങ്ങളിലും പിന്നിലും കാമറയും സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്. കാറിന് ചുറ്റുമുള്ള സാഹചര്യം കൃത്യമായി മനസിലാക്കാനും അപകട സാധ്യത കണ്ടെത്തി ഒഴിവാക്കാനും ഇത് സഹായിക്കുന്നു. വാഹനം നിശ്ചിതലൈനിൽ നിന്ന് മാറിയാലോ ​ൈബ്ലൻഡ് സ്​പോട്ടിൽ മറ്റൊരു വാഹനമുണ്ടെങ്കിലോ വഴിയിൽ എന്തെങ്കിലും വസ്തുക്കളോ ആളുകളോ ഉണ്ടെങ്കിലോ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകും. വാഹനമോടിക്കുമ്പോൾ കൂടുതൽ ആത്മവിശ്വാസവും സമാധാനവും നൽകുന്നതാണ് പുതിയ സാ​ങ്കേതിക വിദ്യ.

ഒഴിവാക്കാവുന്ന അപകടങ്ങൾ ഒന്നുമില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിൽ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് വൈ.കെ അൽമൊയ്യാദ് ആൻറ് സൺസ്-നിസാൻ ബഹ്റൈൻ പ്രൊഡക്ട് ആന്റ് മാർക്കറ്റിങ് ഹെഡ് വിശാൽ യാദവ് പറഞ്ഞു. ഇതി​െന്റ ഭാഗമായാണ് നിസാൻ വാഹനങ്ങളിൽ കുടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. വാഹനത്തിലുള്ളവരെവയും പുറത്തുള്ളവരെയും സംരക്ഷിക്കുന്നതിന് ഒരു മൂന്നാം കണ്ണ് പോലെ പ്രവർത്തിക്കുന്നതാണ് സേഫ്റ്റി ഷീൽഡ് 360 എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാൽനട യാത്രക്കാരെ കണ്ടാൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, രാത്രി യാത്രയിൽ എതിരെ വാഹനം വരുമ്പോൾ ഹൈ ബീം തനിയെ ലോ ബീം ആയി മാറുന്ന ഹൈ ബീം അസിസ്റ്റ് തുടങ്ങിയവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

Tags:    
News Summary - Nissan Safety Shield 360 in the Middle East as well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.