ബഹ്​റൈനിൽ നവീകരിച്ച നിസാൻ ഷോറൂം പ്രവർത്തനമാരംഭിച്ചു

മനാമ: നിസാൻ വാഹനങ്ങളുടെ ബഹ്​റൈനിലെ ഏക വിതരണക്കാരായ വൈ.കെ അൽമൊയ്യാദ്​ ആന്‍റ്​ സൺസ്​ (വൈ.കെ.എ) നവീകരിച്ച നിസാൻ ഷോറൂം പ്രവർത്തനം ആരംഭിച്ചു. ഏറ്റവും മികച്ച സേവനം ഉപഭോക്​താക്കാൾക്ക്​ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സിത്രയിൽ ആരംഭിച്ച ഷോറൂമിൽ സുഗമമായ സേവനങ്ങളും ഡിജിറ്റൽ അനുഭവവും ലഭ്യമാകും.

ബഹ്​റൈനിലെ ജപ്പാൻ അംബാസഡർ മിയാമോട്ടോ മയാസുകി, വൈ.കെ അൽമൊയ്യാദ്​ ആന്‍റ്​ സൺസ്​ ചെയർമാൻ ഫാറൂഖ്​ അൽമൊയ്യാദ്​, നിസാൻ സൗദി അറേബ്യ പ്രസിഡന്‍റും നിസാൻ മിഡിൽ ഈസ്റ്റ്​ മാനേജിങ്​ ഡയറക്ടറുമായ തിയറി സബ്ബാഗ്​, നിസാൻ പ്രതിനിധികൾ തുടങ്ങിയവർ ഉദ്​ഘാടന ചടങ്ങിൽ പ​ങ്കെടുത്തു.

ബഹ്​റൈനിൽ ആദ്യമായെത്തിയ ഇ.വി ക്രോസ്​ഓവർ വാഹനമായ 'അറിയ' ചടങ്ങിലെ മുഖ്യ ആകർഷണമായിരുന്നു. ഇലക്​ട്രിക്​ വാഹന രംഗത്തേക്കുള്ള നിസാ​െന്‍റ കുതിപ്പി​െന്‍റ പ്രതീകമാണ്​ 'അറിയ'.

ഉപഭോക്​താക്കൾക്ക്​ എക്കാലവും പ്രാധാന്യം കൊടുത്തുകൊണ്ടാണ്​ നിസാൻ പ്രവർത്തിക്കുന്നതെന്ന്​ തിയറി സബ്ബാഗ്​ പറഞ്ഞു. വൈ.കെ.എയും നിസാനും തമ്മിലുള്ള പങ്കാളിത്തം ചരിത്രപരമാണെന്ന്​ വൈ.കെ.എ ചെയർമാൻ ഫാറൂഖ്​ അൽ മൊഅയ്യാദ്​ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.