നിഷാദ് ഇബ്രാഹിമിന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ നൽകിയ യാത്രയയപ്പ് 

നിഷാദ് ഇബ്രാഹിമിന് യാത്രയയപ്പ് നൽകി

മനാമ: ബഹ്​റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച സോഷ്യൽ വെൽഫെയർ അസോസിയേഷൻ തൃശൂർ ജില്ല പ്രസിഡൻറും വെൽകെയർ ഹെൽപ് ഡെസ്​ക്​ കൺവീനറുമായ നിഷാദ് ഇബ്രാഹിമിന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ യാത്രയയപ്പ് നൽകി.

കോവിഡ് പ്രതിസന്ധിയോടനുബന്ധിച്ച് സോഷ്യൽ വെൽഫെയർ അസോസിയേഷ​െൻറ ജനസേവന വിഭാഗമായ വെൽകെയർ ആരംഭിച്ച ഹെൽപ് ഡെസ്​കി​െൻറ സേവനങ്ങൾ പ്രചരിപ്പിക്കുന്നതിനും അർഹരായ ജനങ്ങളിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചതായി യാത്രയയപ്പ് യോഗത്തിൽ അധ്യക്ഷതവഹിച്ച പ്രസിഡൻറ്​ ബദ്​റുദ്ദീൻ പൂവാർ അനുസ്​മരിച്ചു.

മുഹമ്മദ് എറിയാട്, മുഹമ്മദലി മലപ്പുറം, ഫസലുറഹ്മാൻ പൊന്നാനി, അബ്​ദുൽ ഗഫൂർ മൂക്കുതല, യു.കെ നാസർ എന്നിവർ സംസാരിച്ചു. സോഷ്യൽ വെൽഫെയർ അസോസിയേഷ​െൻറ ഉപഹാരം അദ്ദേഹത്തിനു കൈമാറി. ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് സ്വാഗതവും മുഹമ്മദലി മലപ്പുറം നന്ദിയും പറഞ്ഞു.

Tags:    
News Summary - Nishad bade farewell to Ibrahim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.