ചാമ്പ്യന്മാരായ ഗ്രോ എഫ്.സി ടീം
മനാമ: ജീവകാരുണ്യ കലാകായിക സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മയുടെ ഫുട്ബാൾ ടീമായ നിലമ്പൂർ എഫ്.സി ഓപൺ പെനാൽറ്റി ഷൂട്ടൗട്ട് നടത്തി. ഉദ്ഘാടന ചടങ്ങിന് ജനറൽ സെക്രട്ടറി സുബിൻദാസ് സ്വാഗതവും പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷതയും വഹിച്ചു. ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് ഉദ്ഘാടനം നിർവഹിച്ചു. ടോൺസി ഈപ്പൻ, ജോൺ മത്തായി, അരുൺ വിശ്വംഭരൻ, കെ.എഫ്.എ ജനറൽ സെക്രട്ടറി സജാദ് സുലൈമാൻ, ബിഫ വൈസ് പ്രസിഡന്റ് മുസ്തഫ, സി.എൻ.ബി.കെ സ്പോർട്സ് വിങ് കൺവീനർ ആഷിഫ് വടപുറം, അസി. ട്രഷറർ ലാലു ചെറുവോട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
മുൻ സെക്രട്ടറിയും നിലമ്പൂർ എഫ്.സി കോഓഡിനേറ്ററുമായ മനു തറയ്യത്ത് നന്ദി പറഞ്ഞു. 32 ടീമുകൾ പങ്കെടുത്ത വാശിയേറിയ ഷൂട്ടൗട്ട് മത്സരത്തിൽ എഫ് സി ഗ്രോ ചാമ്പ്യന്മാരായി. സോക്കർ എഫ്.സി ഫസ്റ്റ് റണ്ണർ അപ്പും ഫ്ലീറ്റ് ലൈൻ എഫ്.സി സെക്കന്റ് റണ്ണർ അപ്പും ജിദ്ദാലി എഫ്.സി തേർഡ് റണ്ണർ അപ്പുമായി. ബെസ്റ്റ് ഗോൾകീപ്പർ നവാഫ് (എഫ്.സി ഗ്രോ), ടോപ് സ്കോറർ സാലിഹ് (എഫ്.സി ഗ്രോ), ടോപ് സ്കോറർ അമൽ(സോക്കർ എഫ്.സി) എന്നിവർ കരസ്ഥമാക്കി.
ബഹ്റൈൻ ചരിത്രത്തിൽ ആദ്യമായി നടത്തിയ പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിന് നിലമ്പൂർ എഫ്.സി ടീം അംഗങ്ങളും, കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മയുടെ എക്സിക്യൂട്ടിവ് അംഗങ്ങളും നേതൃത്വം നൽകി. ശിഫ അൽ ജസീറ ടൂർണമെന്റിന് മെഡിക്കൽ സപ്പോർട്ട് ചെയ്തു. ചടങ്ങിൽ ബഹ്റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സി.എൻ.ബി.കെ എക്സിക്യൂട്ടീവ് അംഗം ജോജി പുന്നുസിന് യാത്രയയപ്പ് നൽകി. ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.