എൻ.ജി.എഫ് ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച വിന്റർ ക്യാമ്പിൽ പങ്കെടുത്തവർ
മനാമ: നടുവണ്ണൂർ ഗ്ലോബൽ ഫോറം (എൻ.ജി.എഫ്) ബഹ്റൈൻ ചാപ്റ്റർ വിൻറർ ക്യാമ്പ് സംഘടിപ്പിച്ചു.സെല്ലാക്കിലെ ബീച്ച് ബേ റിസോർട്ടിലെ ശീതകാല ടെൻറിലാണ് ക്യാമ്പ് നടന്നത്. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും പരിചയപ്പെടുത്തലോട് കൂടിയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് കുട്ടികളുടെ ഗാനാലാപനവും നടന്നു. ടീം ലിറ്റിൽ കിഡ്സ് കുരുന്നുകളവതരിപ്പിച്ച ഒപ്പന എല്ലാവരെയും ഹഠാദാകർഷിക്കുന്നതായിരുന്നു. പ്രസിഡൻറ് ഷമീം കെ.സി ഉദ്ഘാടനം നിർവഹിച്ചു.
എ.സി.എ. ബക്കർ, മുൻ സെക്രട്ടറി ഫിറോസ് ആപ്പറ്റ, സിദ്ദീഖ് എം.കെ എന്നിവർ ആശംസകൾ നേർന്നു.ജനറൽ സെക്രട്ടറി മഹേഷ് സ്വാഗതവും ട്രഷറർ അസീസ് മൂലാട് നന്ദിയും രേഖപ്പെടുത്തി. ആയിഷ സലൈഖ, ആയിഷ ഫൈസൽ, നഹാൻ, റാശിദ്, മറിയം, സൈറ, സൈനബ്, ഇസ്സ എന്നിവരുടെ ഗ്രൂപ് ഡാൻസ് പരിപാടിക്ക് മിഴിവേകി.രാജേഷ് കാവിൽ, നദീർ എം.ടി, ബഷീർ ആപ്പറ്റ, സിദ്ദീഖ് എന്നിവർ ഗാനാലാപനം നടത്തി.ഹനീഫ, ഫൈസൽ, ഫഹീം ഹനീഫ,റിയാസ്,ഷിംന അദീബ് എന്നിവർ അതിഥി ഗായകരായുമെത്തി.
നജീബ് എം.ടി, റിജാസ് ഫ്രീഡം, റഫീഖ് കായക്കീൽ, റിസ്വാൻ എന്നിവർ പുലരുവോളം നാടൻ വിഭവങ്ങളുമായി തട്ടുകടയൊരുക്കി.സാജിത ബക്കർ, കുൽസു ഫിറോസ്, ഷബില നദീർ, അഞ്ജു മഹേഷ്,ഷംന ഷബീർ,അസ്ബിത ഷമീം എന്നിവരുടെ നേതൃത്വത്തിലുള്ള വനിത വിഭാഗം എല്ലാ വിഭാഗത്തിലും പെടുന്ന ആളുകൾക്കായി അനവധി മത്സരങ്ങൾ തയാറാക്കി നടത്തി.ഒപ്പനയിൽ പങ്കെടുത്തവർക്കും ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.ഷിംന അദീബ് എം.സിയായിരുന്നു.
ഷബീർ കെ.സി, വിപിൻ മൂലാട്,സിറാജ് നാസ്, പ്രവീൺ, റഫീഖ് കല്പത്തൂർ,ദീപേഷ്, സബീഷ്,ഗിരീഷ് കാവിൽ, ശ്രീജിത്ത് എടയാടിയിൽ, സിദ്ദീഖ്.എം,ഷൈജുഎന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.