മനാമ: ജർമനിയിലെ മ്യൂണിക്കിൽ കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയ സംഭവത്തെ അപലപിച്ച് ബഹ്റൈൻ. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. എല്ലാവരുടെയും സുരക്ഷക്കായി പ്രാർഥിക്കുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നിരപരാധികളുടെ ജീവന് ഭീഷണിയാവുന്ന എല്ലാതരം ആക്രമണങ്ങളെയും പ്രവൃത്തികളെയും അപലപിക്കുന്നതിൽ രാജ്യത്തിന്റെ ഉറച്ച നിലപാട് മന്ത്രാലയം വീണ്ടും ഉണർത്തി. മ്യൂണിക് സുരക്ഷ സമ്മേളനം നടക്കാനിരിക്കെയായിരുന്നു അപകടം. വെർഡി യൂനിയൻ സംഘടിപ്പിച്ച പണിമുടക്കിൽ പങ്കെടുത്ത 15ഓളം പേർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.