ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽബുദൈവിയും, ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫയും കൂടിക്കാഴ്ചക്കിടെ
മനാമ: ഗൽഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽബുദൈവിയുമായി കൂടിക്കാഴ്ച നടത്തി ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫ. ജി.സി.സി രാജ്യങ്ങളിലെ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളെക്കുറിച്ചും ഗതാഗത, ടെലികമ്യൂണിക്കേഷൻ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
ജി.സി.സി രാജ്യങ്ങളുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും സുസ്ഥിര ഡിജിറ്റൽ സമ്പദ് വ്യസ്ഥയിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനും ഗൾഫ് സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനുമുള്ള ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ശ്രമങ്ങളെ അൽബുദൈവി എടുത്തു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.