ലുലു ദം ദം ബിരിയാണി കോണ്ടസ്റ്റ് ഫിനാലെ: മലയാളികളുടെ പ്രിയപ്പെട്ട കല്ലു ബഹ്റൈനിലെത്തി

മനാമ: ഗൾഫ് മാധ്യമം ലുലു ദം ദം ബിരിയാണി കോണ്ടസ്റ്റ് ഫൈനൽ പോരാട്ടത്തിന് സാക്ഷിയാകാൻ മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും പാചക വിദഗ്ധനുമായ രാജ് കലേഷ് (കല്ലു ) ബഹ്റൈനിലെത്തി. രാവിലെ ഒമ്പത് മണിയോടെ വിമാനത്താവളത്തിലെത്തിയ കല്ലുവിനെ ഗൾഫ് മാധ്യമം പ്രതിനിധികൾ സ്വീകരിച്ചു.

നാളെ സിഞ്ച് ഗലേറിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ വെച്ച് വൈകീട്ട് ആറിനാണ് പരിപാടി. പ്രഗത്ഭരായ 10 മത്സരാർഥികളാണ് ഫൈനൽ പോരാട്ടത്തിൽ ലൈവായി ബിരിയാണി പാചകം ചെയ്ത് മത്സരത്തിൽ പങ്കെടുക്കുക. കൂടാതെ പ്രേക്ഷകർക്കായി സംഗീതം, ഫാമിലി ഗെയിമുകൾ, സമ്മാനങ്ങൾ തുടങ്ങി ആകർഷമായ പരിപാടികളാണ് ഗൾഫ് മാധ്യമം ഒരുക്കിയിട്ടുളളത്. പ്രവേശനം സൗജന്യമാണ്.

Tags:    
News Summary - Lulu Dum Dum Biryani Contest Finale: Malayalis' favorite Kallu arrives in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.