കല്ലു
മനാമ: ചിരിയും നിർത്താതെയുള്ള സംസാരവുമായി ഫിനാലെ വേദിയും സദസ്സും കീഴടക്കി മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും ഷെഫുമായ കല്ലു (രാജ് കലേഷ്). പരിപാടിയുടെ തുടക്കം മുതൽ ഒടുക്കം വരെ സദസ്സിനെ ഒരേ ഊർജ്ജത്തോടെ നിലനിർത്താനും, ഒരു നിമിഷം പോലും കാണികളെ മടുപ്പിക്കാതെ പരിപാടി മുന്നോട്ട് കൊണ്ടുപോകാനും കല്ലുവിന്റെ തനത് ഹാസ്യശൈലിക്ക് കഴിഞ്ഞു.
പാചകത്തിലും വാചകത്തിലും മാത്രമല്ല താൻ പുലി എന്ന് തെളിയിക്കുന്നതായിരുന്നു വേദിയിലെ കല്ലുവിന്റെ പ്രകടനം. കാണികളെ അദ്ഭുതപ്പരപ്പിലാഴ്ത്തിക്കൊണ്ട് വേദിയിൽ അദ്ദേഹം അവതരിപ്പിച്ച മാജിക് ഷോ ഫിനാലെയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറി. സദസ്സിലിരുന്നവർക്ക് തികച്ചും അപ്രതീക്ഷിതവും കൗതുകമുണർത്തുന്നതുമായ ഒരു അനുഭവമാണ് ഈ പ്രത്യേക പ്രകടനം സമ്മാനിച്ചത്.
ഒടുവിൽ മത്സരാർഥികൾ തയ്യാറാക്കിയ രുചികരമായ ബിരിയാണികൾ പ്രശസ്ത ഷെഫ് ആബിദ റഷീദിനൊപ്പം ചേർന്ന് സൂക്ഷ്മമായി നിരീക്ഷിക്കാനും, പ്രൊഫഷണൽ രീതിയിൽ വിലയിരുത്തി യഥാർത്ഥ വിജയികളെ കണ്ടെത്താനും വിധികർത്താവായും കല്ലു സജീവമായി മുന്നിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.