ഫാത്തിമ ഫഹ്മിദ, ജസീറ നജീബ്, സിജി ബിനു

ഫാത്തിമ ഫഹ്മിദ ഇനി ബഹ്റൈനിലെ 'ബിരിയാണി ദം സ്റ്റാർ'

മനാമ: ഏവരും ആകാംക്ഷയോടെ കാത്തിരുന്ന 'ദം ദം ബിരിയാണി' മഹാമേളയിലെ ജേതാക്കളുടെ പ്രഖ്യാപനം രാത്രി 10.15 ഓടെയാണ് ആരംഭിച്ചത്. മുഖ്യ വിധികർത്താക്കളായ ആബിദ റഷീദും രാജ് കലേഷും ചേർന്നാണ് വിജയികളെ പ്രഖ്യാപിച്ചത്. മത്സരത്തിൽ മൂന്നാം സ്ഥാനത്തിന് അർഹയായ സിജി ബിനുവിനെ രാജ് കലേഷ് വേദിയിൽ പ്രഖ്യാപിച്ചു. ജേതാവിന് ഷെഫ് ആബിദ റഷീദ് സാഷും സർട്ടിഫിക്കറ്റും കൈമാറി. രണ്ടാം സ്ഥാനത്തിനുള്ള ഫസ്റ്റ് റണ്ണറപ്പ് വിജയിയായ ജസീറ നജീബിനെ ആബിദ റഷീദ് പ്രഖ്യാപിച്ചു. ജേതാവിന് രാജ് കലേഷ് സർട്ടിഫിക്കറ്റും ആബിദ റഷീദ് മെമെന്റോയും സമ്മാനിച്ചു.

ഒടുവിൽ സദസ്സിനെ ആകാംക്ഷയുടെ മുനമ്പിൽ നിർത്തിയ ആ പ്രഖ്യാപനമെത്തി. ബഹ്റൈനിലെ പ്രഥമ 'ബിരിയാണി ദം സ്റ്റാർ' (ഒന്നാം സ്ഥാനം) ജേതാവായി ഫാത്തിമ ഫഹ്മിദയെ ആബിദ റഷീദും രാജ് കലേഷും ചേർന്ന് പ്രഖ്യാപിച്ചപ്പോൾ വേദിയിൽ കൈയടിയുയർന്നു. തുടർന്ന് ജേതാവിനെ സാഷ് അണിയിച്ചു. സ്വർണ്ണനാണയവും ഗിഫ്റ്റ് വൗച്ചറുകളുമടക്കം വൻ സമ്മാനങ്ങളാണ് ദം സ്റ്റാറിനും വിജയികൾക്കും ലഭിച്ചത്.

ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ച 4 മുതൽ 10 വരെയുള്ള മറ്റ് ഫൈനലിസ്റ്റുകൾക്കും വേദിയിൽ വെച്ച് പ്രത്യേക സമ്മാനങ്ങൾ നൽകി ആദരിച്ചു. വിജയികളും മറ്റ് മത്സരാർത്ഥികളും പാർട്ണർമാരും സംഘാടകരും ഒത്തുചേർന്ന മനോഹരമായ ഗ്രൂപ്പ് ഫോട്ടോ സെഷനോടെയാണ് ബഹ്റൈനിലെ രുചിയൂറും ഈ മഹാമഹത്തിന് പ്രൗഢോജ്ജ്വലമായ കൊടിയിറങ്ങിയത്.

Tags:    
News Summary - Fatima Fahmida is now the 'Biryani Dum Star' in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.