ആബിദ റഷീദ്

മലബാറിന്റെ രുചിപ്പെരുമയുമായി ഷെഫ് ആബിദ റഷീദ്; ഫിനാലെ വേദിയിൽ ആവേശം നിറച്ച് ലൈവ് കുക്കിങ്

മനാമ: 'ദം ദം ബിരിയാണി' ഗ്രാൻഡ് ഫിനാലെ വേദിയെ മലബാറിന്‍റെ തനത് രുചിവിശേഷങ്ങളാൽ മനോഹരമാക്കി മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ഷെഫ് ആബിദ റഷീദ്. മത്സരം ആരംഭിച്ചത് മുതൽ വേദിയിലും സദസ്സിലും നിറസാന്നിധ്യമായി മാറിയ അവർ കാണികളുടെയും മത്സരാർത്ഥികളുടെയും മനംകവർന്നു.

മത്സരാർഥികളുടെ ഓരോ നീക്കങ്ങളും കൃത്യമായി വീക്ഷിച്ചും, അവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയും, കാണികളോട് മലബാർ പാചക പാരമ്പര്യത്തിന്റെ കഥകൾ പങ്കുവെച്ചുമാണ് ആബിദ റഷീദ് വേദിയെ സജീവമാക്കിയത്. ഇതിനെല്ലാം പുറമെ, കോഴിക്കോടൻ പാചക ശൈലിയുടെ പെരുമ വിളിച്ചോതുന്ന തന്റെ സ്വന്തം സിഗ്നേച്ചർ വിഭവം വേദിയിൽ തത്സമയം തയ്യാറാക്കിയത് പ്രേക്ഷകർക്കും മത്സരാർഥികൾക്കും ഒരുപോലെ വേറിട്ടൊരു അനുഭവമായി മാറി.

അവസാന ഘട്ടത്തിൽ, മത്സരാർഥികൾ തയ്യാറാക്കിയ വൈവിധ്യമാർന്ന ബിരിയാണികൾ രുചിച്ചുനോക്കിയും, അവയുടെ പാചക മികവ് പ്രൊഫഷണൽ രീതിയിൽ വിലയിരുത്തിയും പ്രഥമ വിജയിയെ തിരഞ്ഞെടുക്കുന്നതിനുള്ള മുഖ്യ വിധികർത്താവായും അവർ മുന്നിൽനിന്നു.

ആബിദ റഷീദിന്റെ സാന്നിധ്യം കൊണ്ട് തന്നെ ദം ദം ബിരിയാണി ഗ്രാൻഡ് ഫിനാലെ വേദി അക്ഷരാർത്ഥത്തിൽ ഒരു മലബാർ രുചിപൂരമായി മാറി.

Tags:    
News Summary - Chef Abida Rasheed brings the flavors of Malabar; Live cooking fills the finale stage with excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.