മനാമ: രാജ്യത്തിെൻറ പടിഞ്ഞാറൻ തീരത്തായി എണ്ണ, വാതക നിക്ഷേപങ്ങൾ കണ്ടെത്തി. ഖലീജ് അൽ ബഹ്റൈൻ ബേസിലാണ് ശേഖരം കണ്ടെത്തിയതായി ഗവൺമെൻറ് അറിയിച്ചിരിക്കുന്നത്. ബഹ്റൈെൻറ ആദ്യത്തെ എണ്ണശേഖരം 1932ൽ കണ്ടെത്തിയതിനുശേഷമുള്ള ഏറ്റവും വലിയ കണ്ടുപിടിത്തമാണിത്. മുമ്പ് ജി.സി.സി രാജ്യങ്ങളിൽവെച്ച് ബഹ്റൈനിലാണ് ആദ്യമായി ജബ്ലു ദുഖാനിൽ എണ്ണ കണ്ടെത്തിയത്. ബഹ്റൈനിെൻറ നിലവിലെ ആവശ്യത്തിന് പുറമെയും പുതിയ വിഭവം ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷനായ ബഹ്റൈൻ ഹയർ കമ്മിറ്റി േഫാർ നാച്വറൽ റിസോഴ്സസ് ആൻറ് ഇകണോമിക് സെക്യൂരിറ്റിയാണ് കണ്ടെത്തൽ സ്ഥിരീകരിച്ചിരിക്കുന്നത്. ബഹ്റൈൻ നാഷണൽ എണ്ണ, വാതക അതോറിറ്റി (നൊഗ) നേതൃത്വത്തിൽ നടന്ന വിശദമായ ഗവേഷണങ്ങളിൽ കൂടിയാണ് നിക്ഷേപത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭിച്ചത്. കൂടുതൽ വിശദാംശങ്ങൾ അറിയിക്കുവാൻ എണ്ണ മന്ത്രാലയം ബഹ്റൈനിൽ ബുധനാഴ്ച വാർത്തസമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. നിക്ഷേപ കണ്ടെത്തലിെൻറ ഭാഗമായുള്ള തുടർ വിശകലനം ഇൻറർനാഷണൽ റിനോവ്ഡ് പെട്രോളിയം ഇൻഡസ്ട്രി കൺസൾട്ടൻസിയായ ഡിഗോലിയർ, മക്നോൗട്ടൺ (ഡെമാക്) നടത്തുമെന്ന് എണ്ണകാര്യ മന്ത്രി ൈശഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.